
God’s Villa Inauguration
Category : എന്റെ വീട്
ഒരു മനുഷ്യ ജീവിതത്തിലെ എല്ലാ വേഷങ്ങളും വെള്ളിത്തിരയിൽ ആടി തകർത്ത അഭിനയ ചക്രവർത്തി ശ്രീ: കമൽ ഹാസൻ അവശേഷിക്കു ഒരാഗ്രഹം പോലെ കിഴക്കമ്പലത്ത്, ഞങ്ങളുടെ കണ്ണിനുമുൻപിൽ നിന്ന് പറഞ്ഞു…
I want to be a life hero… Like him…!!!!
അദ്ദേഹം വിരൽ ചൂണ്ടിയത് 2020 യുടെ അമരക്കാരനായ ശ്രീ.സാബു എം ജേക്കബിനേരെയായിരുന്നു ..!! ഉലകനായകന്റെ ആവാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ആയിരങ്ങളുടെ കരഘോഷങ്ങളിൽ മണ്ണും വിണ്ണും കോരിത്തരിച്ചു.
ഗോഡ്സ് വില്ല ….
ചോർന്നോലിക്കുന്ന ലക്ഷംവീട് കോളനിയുടെ കൂരക്കീഴിൽ നിന്നും 37 കുടുംബങ്ങളെ സ്വർഗ്ഗസമാനമായ രീതിയിൽ പുനരധിവസിപ്പിക്കുന്ന സ്വപ്നസമാനമായ പദ്ധതിയാണ് അവിടെ അരങ്ങേറിയത് ….
സ്വാർത്ഥലാഭങ്ങൾക്കായി എല്ലാരാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ ആലംബഹീനർക്ക് അത്താണിയാവുന്ന, പുരോഗമന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, വിശക്കുവന്റെ കണ്ണീരൊപ്പുന്ന, ഈ പ്രസ്ഥാനം.., ഒരുതാക്കീതാണ്… മുന്നറിയിപ്പാണ്…. പ്രതീക്ഷയാണ്…..
സ്വർഗ്ഗതാഴ്വാരം പോലെ മനോഹരമായ ആ വില്ലകൾ ഞാനും ഇന്ന് നേരിൽ കണ്ടു..!! ലക്ഷംവീട് കോളനിയുടെ പേര് ഇന്ത്യയിൽ ആദ്യമായി ഗോഡ്സ് വില്ല എന്ന് പേര് മാറ്റിയ 2020യുടെ സ്വപ്നതുല്യമായ ഈ കരുത്തുറ്റ പോരാട്ടത്തിന്, അചഞ്ചലമായ ചങ്കുറപ്പിന്, മനുഷ്യ സ്നേഹത്തിന്റെ മാതൃകക്ക്, അനേകം കോടി അഭിവാദ്യങ്ങൾ….
തുടരട്ടെ ..ഈ ..പോരാട്ടം…!!!👍👍👍👏👏👏👏👏👏👏👏